കിസാൻ ജനത ജില്ല കൺവെൻഷൻ

തലശ്ശേരി: കിസാൻ ജനത ജില്ല പ്രവർത്തക കൺവെൻഷൻ എൽ.ജെ.ഡി ജില്ല പ്രസിഡൻറ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. കുമാരൻ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കല്യാട്ട് പ്രേമൻ, ഗോപി കാഞ്ഞിലേരി, ജോസ് മുടവനാട്, രവീന്ദ്രൻ കുന്നോത്ത്, കെ.കെ. ജയപ്രകാശ്, ടി.പി. അനന്തൻ, ഉഷ രയരോത്ത്, കൊക്കോടൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. കുമാരൻ (പ്രസി), പന്ന്യന്നൂർ രാമചന്ദ്രൻ, കെ. രാജേഷ് (വൈസ് പ്രസി), കൊക്കോടൻ ലക്ഷ്മണൻ (ജന. സെക്ര), പന്ന്യോടൻ ചന്ദ്രൻ, കെ.ഒ.വി. നാരായണൻ (സെക്ര), കെ. അഹമ്മദ് (ട്രഷ). പടം......കിസാൻ ജനത ജില്ല പ്രവർത്തക കൺവെൻഷൻ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.