പാര്‍ട്ടി കോണ്‍ഗ്രസ്: സെമിനാര്‍ സംഘടിപ്പിച്ചു

മട്ടന്നൂര്‍: ഏപ്രില്‍ ആറു മുതല്‍ 10വരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മട്ടന്നൂര്‍ ഏരിയ കമ്മിറ്റി 'അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായി. എന്‍.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ടി. കൃഷ്ണന്‍, പി. പുരുഷോത്തമന്‍, എം.വി. സരള എന്നിവര്‍ സംസാരിച്ചു. കെ.ടി. ചന്ദ്രന്‍, കെ. ഭാസ്‌കരന്‍, എം. രാജന്‍, അനിതാവേണു, പി.കെ. ഷൈമ, പി. ഹൈമാവതി, കെ.സി. മനോജ്, എം. രതീഷ്, സി.വി. ശശീന്ദ്രന്‍ എന്നിവർ സംസാരിച്ചു. (ഫോട്ടോ- സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മട്ടന്നൂരില്‍ നടന്ന സെമിനാര്‍ എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.