പയ്യന്നൂർ: കേന്ദ്രസർക്കാർ നയങ്ങളും തൊഴിൽ നിയമങ്ങളും തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും ഒരുപോലെ വിനാശകരമാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സംഘടിപ്പിച്ച 'കേന്ദ്രസർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളും നിയമങ്ങളും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരായ താക്കീതായിരിക്കും രണ്ടു ദിവസത്തെ ദേശീയപണിമുടക്ക്. സംഘാടകസമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്‌മത്തുല്ല, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ, ജില്ല പ്രസിഡന്റ് സി. കൃഷ്‌ണൻ, വി. കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പി. വൈ. ആർ കരീം. പയ്യന്നൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ നടന്ന സെമിനാർ എളമരം കരീം എം. പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.