സുവർണ ജൂബിലി സ്മാരക സ്റ്റേഡിയവും ജൈവവൈവിധ്യ പാർക്കും നാടിന് സമർപ്പിച്ചു

കേളകം: പഞ്ചായത്ത് ബാവലി തുരുത്തിൽ ഏറ്റെടുത്ത 2.74 ഏക്കർ സ്ഥലത്ത് നിർമിച്ച സുവർണ ജൂബിലി സ്മാരക സ്റ്റേഡിയവും ജൈവവൈവിധ്യ പാർക്കും ഡോ. വി. ശിവദാസൻ എം.പി നാടിന് സമർപ്പിച്ചു. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കേളകം സ്പോർട്സ് അക്കാദമി ഇരിട്ടി തഹസിൽദാർ പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കായിക പരിശീലന സർട്ടിഫിക്കറ്റ് ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ വിതരണം നടത്തി. തങ്കമ്മ മേലെക്കുറ്റ്, മൈഥിലി രമണൻ, മേരിക്കുട്ടി കഞ്ഞിക്കുഴി, ബിജു പൊരുമത്തറ, സജീവൻ പാലുമ്മി, സന്തോഷ് മണ്ണാർകുളം, സി.പി. ഷാജി, പൈലി വാത്യാട്ട്, കെ.സി. ജോർജ്, കെ.എം. അബ്ദുൽ അസീസ്, പി.കെ. വിനോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.