കണ്ണൂർ: ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തോട്ടട, നടുവിൽ, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളുകളിൽ 2022 -23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി തോട്ടട ടി.എച്ച്.എസ് സൂപ്രണ്ട് എം. ദിലീപ് വാർത്തസമ്മേളത്തിൽ അറിയിച്ചു. ഏപ്രിൽ ആറുവരെ പോളി അഡ്മിഷൻ ഡോട്ട് ഓർഗ് എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ ഏഴിന് നടക്കുന്ന അഭിരുചി പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലായിരിക്കും റാങ്ക് തയാറാക്കുക. ഗവ. സംവരണ മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം എൻജിനീയറിങ് പഠനത്തിനുള്ള അടിത്തറ നൽകുന്നതാണ് ടെക്നിക്കൽ ഹൈസ്കൂൾ പഠനരീതി. വാർത്തസമ്മേളനത്തിൽ നടുവിൽ ടി.എച്ച്.എസ് സൂപ്രണ്ട് വി. പുരുഷോത്തമൻ, നെരുവമ്പ്രം ടി.എച്ച്.എസ് സൂപ്രണ്ട് കെ. പ്രദീപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.