തളിപ്പറമ്പ്: മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് വിപുലമായ വിദ്യാഭ്യാസ വികസന പദ്ധതിക്ക് രൂപം നൽകിയതായും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് മുഖ്യപരിഗണന നൽകുന്നതുമാണ് പദ്ധതി. ഈ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷപ്പേടി അകറ്റാനും ആത്മവിശ്വാസമുയർത്താനുമായി 'പരിരക്ഷ-2022' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും. മയ്യിൽ ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടും മണ്ഡലത്തിലെ മറ്റ് സ്കൂളുകളിൽ ഓൺലൈനായുമാണ് ഉദ്ഘാടന പരിപാടി നടക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, അത്യാധുനിക ഐ.ടി ലാബുകൾ, ആധുനിക ഭാഷ ലാബുകൾ, ലൈബ്രറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടുകൾ എന്നിവയാണ് മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്നത്. മന്ത്രി എം.വി. ഗോവിന്ദൻ ചെയർമാനും ഡി.ഡി.ഇ ജനറൽ കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ പഞ്ചായത്തിലും ഏറ്റവും കൂടുതൽ താല്പര്യമുള്ള കായികയിനത്തിൽ ദേശീയ അന്തർ ദേശീയ നിലവാരമുള്ള ടീമുകൾ ഉണ്ടാക്കാനും ലക്ഷ്യമിടുന്നുണ്ട്. മേയ് മാസം, ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് കരിയർ ഗൈഡൻസ് എക്സ്പോ സംഘടിപ്പിക്കും. എക്സ്പോയിൽ തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരു ലോഞ്ച് ചെയ്യുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.