സ്കൂളിൽ പോകാൻ ബസില്ല; നിവേദനവുമായി അഞ്ച് വയസ്സുകാരൻ എം.എൽ.എക്ക് മുന്നിൽ

കൂത്തുപറമ്പ്: സ്കൂളിൽ പോകാൻ ബസ് അനുവദിക്കണമെന്ന അഞ്ച് വയസ്സുകാരന്റെ ആവശ്യം അംഗീകരിച്ച് കെ.പി. മോഹനൻ എം.എൽ.എ. കൂത്തുപറമ്പ് മുര്യാട് കൊളത്തുപറമ്പിലെ ആദം യൂസഫാണ് 1001 പേർ ഒപ്പിട്ട നിവേദനവുമായി എം.എൽ.എയെ സമീപിച്ചത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന മുര്യാട് കൊളത്തുപറമ്പ് ഭാഗത്തുള്ളവർക്ക് നരവൂർ, കാര്യാട്ടുപുറം ഭാഗത്ത് എത്താൻ വാഹനസൗകര്യമില്ല. വിദ്യാർഥികൾ ഉൾപ്പെടെ വളരെ സാഹസപ്പെട്ടാണ് യാത്ര ചെയ്യേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് കൊളത്തുപറമ്പിലെ അഞ്ചു വയസ്സുകാരനായ ആദം യൂസഫ് ബസ് സർവിസ് വേണമെന്ന ആവശ്യവുമായി എം.എൽ.എയെ സമീപിച്ചത്. മുര്യാട്നിന്ന് കൊളത്തുപറമ്പ് വഴി കാര്യാട്ടുപുറത്തേക്ക് ബസ് വേണമെന്നായിരുന്നു ആദം യൂസഫിന്റെ ആവശ്യം. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ ബസ് അനുവദിക്കണമെന്നായിരുന്നു നിവേദനത്തിൽ​. ഇതിന് വേണ്ടി പ്രദേശത്തെ 1001 പേർ ഒപ്പിട്ടു. നിവേദനം സ്വീകരിച്ച എം.എൽ.എ ബസ് അനുവദിക്കുമെന്ന ഉറപ്പുനൽകിയാണ് കുട്ടിയെ തിരിച്ചയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.