തലശ്ശേരി: അഭ്യസ്തവിദ്യരായ പെൺകുട്ടികളെ പോലും വിവാഹക്കമ്പോളത്തിൽ വിലപേശി വിൽക്കുകയാണെന്ന് വനിതകമീഷൻ ചെയർപേഴ്സൻ പി. സതീദേവി അഭിപ്രായപ്പെട്ടു. ഏറെ താമസിയാതെ പലവിധ പകമൂലം കൊല ചെയ്യപ്പെടുന്ന സംഭവങ്ങളുണ്ടാവുന്നു. നൈരാശ്യം മൂലം ആത്മഹത്യയിലേക്കും നയിക്കപ്പെടുന്നവരുമുണ്ട്. ജഗന്നാഥ ക്ഷേത്രത്തിൽ 'ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക ദർശനം' വിഷയത്തിൽ വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രണയപ്പകമൂലം കാമുകൻ കാമുകിയെ സർജിക്കൽ ബ്ലേഡ് കൊണ്ടും പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയും ജീവനെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വസ്ത്രം, ഭക്ഷണം,ആചാരങ്ങൾ എന്നിവയുടെ പേരിൽ മനുഷ്യർ വേട്ടയാടപ്പെടുകയാണ്. നൂറ്റാണ്ടിനു മുമ്പ് 1912ൽ ചെറായിയിൽ വെച്ചാണ് ശ്രീ നാരായണ ഗുരു സ്ത്രീ സമത്വത്തിനായി ആഹ്വാനം ചെയ്തത്. സ്ത്രീകളെ അടുക്കളയിൽനിന്ന് മോചിപ്പിക്കാൻ അവരെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർത്തിക്കൊണ്ടുവരാനും സാമൂഹിക അനാചാരങ്ങളിൽനിന്ന് മോചിപ്പിക്കാനും ഗുരു തന്നെ മുന്നോട്ടു വന്നു. പ്രാകൃതമായ ദുരാചാരങ്ങളാണ് സ്ത്രീകളെ പിറകോട്ടടിപ്പിച്ചത്. സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്ന സാമൂഹിക വ്യവസ്ഥയെ ഗുരു മാറ്റിമറിച്ചെന്നും അവർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സബ് കലക്ടർ അനുകുമാരി, സിന്ധു വിശ്വൻ കോട്ടയം, നഗരസഭ വികസന സമിതി ചെയർപേഴ്സൻ എൻ. രേഷ്മ എന്നിവർ സംസാരിച്ചു. രമാഭായി സ്വാഗതവും രാജീവൻ മാടപ്പീടിക നന്ദിയും പറഞ്ഞു. മോതിരം വെച്ച് തൊഴൽ, എഴുന്നള്ളത്ത് എന്നിവയുണ്ടായി. പടം.... തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന വനിത സമ്മേളനം വനിത കമീഷൻ ചെയർപേഴ്സൻ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.