സ്കോളർഷിപ് വിതരണം

പാനൂർ: കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മിടുക്കരായ 16 വിദ്യാർഥികൾക്ക് പൊട്ടങ്കണ്ടി കുടുംബം നൽകുന്ന സ്കോളർഷിപ് വിതരണോദ്ഘാടനം കെ. മുരളീധരൻ എം.പി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 19 ന് രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഒരോ വർഷവും 2500 രൂപവീതമാണ് സ്കോളർഷിപ്. വാർത്തസമ്മേളനത്തിൽ പി.കെ. അബ്ദുല്ല, സ്കൂൾ മാനേജർ പി.പി.എ. സലാം, എച്ച്.എം വി. വൽസൻ, പി.ടി.എ പ്രസിഡന്റ് പി.കെ. അലി, എൻ.കെ. ഷബാന, സി.എച്ച്. ഇസ്മായിൽ, എം.പി. ജാഫർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.