മുക്കിൽ പിടിക-പെരിങ്ങത്തൂർ റോഡ് ശോച്യാവസ്ഥ; യു.ഡി.എഫ് റോഡ് ഉപരോധിച്ചു

3 clm must പെരിങ്ങത്തൂർ: മുക്കിൽപിടിക പെരിങ്ങത്തൂർ റോഡ് പണി പൂർത്തിയാവാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പാനൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ ഉപരോധ സമരം നടത്തി. യതീംഖാന പരിസരത്തുനിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം പെരിങ്ങത്തൂർ ടൗണിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. പി.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.പി. സലാം അധ്യക്ഷതവഹിച്ചു. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ, പൊട്ടങ്കണ്ടി അബ്ദുല്ല, എൻ.പി. മുനീർ, കെ.പി. ഹാഷിം, കെ. രമേശൻ, സജീവൻ പുല്ലൂക്കര, യു.കെ. അബ്ദുല്ല, എം.പി.കെ. അയൂബ്, ഉമൈസ തിരുവമ്പാടി, സീനത്ത്, കെ. അൻസാർ, അഷീഖ ജുംന, നഹല ബഷീർ, അക്ബർ അക്കു, അലി, അർഷത്ത് മൂലക്കാൽ എന്നിവർ സംസാരിച്ചു. നാലു വർഷമായി റോഡ് താറുമാറായിട്ട്. ഇടക്ക് കുഴികളടക്കും എന്നല്ലാതെ മറ്റു പണികളൊന്നും എത്ര പരാതിപ്പെട്ടാലും നടക്കാറില്ല. നിലവിൽ കരാറുകാരനെ ഒഴിവാക്കിയിട്ടും തുടർനടപടികൾ തുടങ്ങിയതായി സൂചനയില്ല. കഴിഞ്ഞ മാസം റോഡിൽ പൊടി പാറാതിരിക്കാൻ വെള്ളം നനക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിർത്തി. അതോടെ പ്രദേശം പൂർണമായും പൊടിയിലമർന്നിരിക്കുകയാണ്. വാഹനം കടന്നു പോവുമ്പോൾ വാതിലുകൾ കൊട്ടിയടക്കേണ്ട അവസ്ഥയാണ്. (foto - PGR - Road - പെരിങ്ങത്തൂർ മുക്കിൽ പീടിക റോഡ് പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റോഡ് ഉപരോധം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.