റബർഷീറ്റുകൾക്ക് തീപിടിച്ചു; വീട് ഭാഗികമായി കത്തിനശിച്ചു

ഇരിട്ടി: ഉളിക്കൽ അങ്ങാടിശ്ശേരിത്തട്ടിൽ വീടിനോട് ചേർന്ന ചിമ്മിനിക്ക് തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ആഞ്ഞിലിത്തോപ്പിൽ ബോബിൻ ബാബുവിന്റെ വീടാണ് കത്തി നശിച്ചത്. ഉണങ്ങാനിട്ട റബർ ഷീറ്റുകൾക്ക് തീ പിടിച്ചാണ് വീടിന് അപകടമുണ്ടായത്. നിരവധി റബർഷീറ്റുകളും മര ഉരുപ്പടികളും കത്തിനശിച്ചു. ഇരിട്ടിയിൽനിന്നെത്തിയ സ്റ്റേഷൻ ഓഫിസർ കെ. രാജീവന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സേനയും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ മെഹറൂഫ് വാഴോത്ത്, പി.എച്ച്. നൗഷാദ്, പ്രിയേഷ്, ആദർശ്, റോബിൻ, അരുൺകുമാർ ജസ്റ്റിൻ ജോസഫ് , ഹോം ഗാർഡ് വിനോയ്, ബെന്നി സേവ്യർ, ഇ.കെ. ബാലൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.