തലശ്ശേരി: വേനൽ ചൂടിന് കാഠിന്യമേറിയതോടെ നഗരത്തിലെ അഴുക്കുചാലുകളിൽ ഒഴുക്ക് തടസ്സപ്പെട്ടു. മാലിന്യം കുമിഞ്ഞതോടെ നഗരത്തിലെ പ്രധാന അഴുക്കുചാലുകളിൽ ദുർഗന്ധവും അസ്സഹനീയമായി. ഗുഡ്സ്ഷെഡ് റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ടി.സി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, എസ്.എസ് റോഡ്, കുഴിപ്പങ്ങാട്, കുയ്യാലി, എം.എം റോഡ്, എം.ജി റോഡ്, ഗുണ്ടർട്ട് റോഡ് എന്നിവിടങ്ങളിലെ അഴുക്കുചാലുകളിലെല്ലാം മലിന ജലം കെട്ടിക്കിടന്ന് ദുർഗന്ധം പരക്കുകയാണ്. നഗരത്തിൽ കൊതുകുശല്യവും വ്യാപകമായി. വീടുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പുറന്തള്ളുന്ന മലിന ജലമാണ് അഴുക്ക് ചാലുകളിൽ തടസ്സപ്പെട്ടു കിടക്കുന്നത്. ചൂട് കൂടിയതോടെ അഴുക്ക് ചാലുകളിലെ ശുചീകരണവും നാമമാത്രമായി. സ്ലാബില്ലാത്ത അഴുക്കുചാലുകളിൽ മലിനജലം കെട്ടിനിൽക്കുകയാണ്. വീടുകളിലെയും മറ്റു കെട്ടിടങ്ങളിലെയും മലിനജലം പൊതുസ്ഥലങ്ങളിലെ ഓവുചാലുകളിൽ കൂടി കടത്തിവിടുന്നതായി വ്യാപകമായ പരാതിയുണ്ട്. കക്കൂസ് മാലിന്യമടക്കം ഈ രീതിയിൽ തള്ളുന്നുണ്ടെന്നാണ് വിവരം. ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ മാത്രമാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധിക്കാനെത്തുന്നത്. എന്നാൽ, കാര്യമായ നടപടികൾ ഉണ്ടാകാറില്ല. എൻ.സി.സി റോഡിലും ഗുണ്ടർട്ട് റോഡിൽ ഫയർഫോഴ്സ് കെട്ടിടത്തിന് സമീപത്തും നേരത്തെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അഴുക്കുചാലുകൾ അടിയന്തരമായി ശുചീകരിക്കാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പടം..... തലശ്ശേരി ടി.സി റോഡ് മാളിയേക്കൽ തറവാടിന് സമീപത്തെ അഴുക്കുചാൽ വരണ്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.