'സകാത്​ ക്രിയാത്​മകമായി വിനിയോഗിക്കണം'

കണ്ണൂർ: സകാത് സംഘടിതമായി ശേഖരിച്ച് ക്രിയാത്മകമായി വിനിയോഗിച്ചാൽ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയർത്താൻ കഴിയുമെന്ന്​ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ . ബൈതുസകാത് കേരള നടത്തുന്ന 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത് വളരണം' കാമ്പയിന്റെ ഭാഗമായി മലബാർ റസിഡൻസിയിൽ നടന്ന ​സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പത്ത് തന്റേതല്ലെന്നും ദൈവിക ദാനമാണെന്നും വിശ്വാസി മനസ്സിലാക്കുമ്പോഴാണ് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ വിഹിതം പാവപ്പെട്ടവരുമായി പങ്കുവെക്കാൻ സാധിക്കുകയെന്നും അദ്ദേഹം തുടർന്നു. സി.പി. ഹബീബു റഹ്മാൻ ബൈതുസകാത് കേരളയുടെ പ്രവർത്തനം പരിചയപ്പെടുത്തി. ജമാഅത്തെ ഇസ്​ലാമി മേഖല നാസിം വി.പി. ബഷീർ, ജില്ല പ്രസിഡന്‍റ്​ പി.കെ. സാജിദ് നദ്‌വി എന്നിവർ സംസാരിച്ചു. ഡോ. സലീം സ്വാഗതവും എ.പി. റഹീം നന്ദിയും പറഞ്ഞു. ഫോ​ട്ടോ ക്യാപ്​ഷൻ: baithusakath ബൈത്തു സകാത് കാമ്പയിന്‍റെ ഭാഗമായി നടന്ന ​സെമിനാറിൽ ശിഹാബ്​ പൂക്കോട്ടൂർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.