തലശ്ശേരി: സമഗ്രശിക്ഷ കേരള, തലശ്ശേരി നോർത്ത് ബി.ആർ.സി ഏഴ് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കലാഭിരുചിയുള്ള കുട്ടികൾക്കായി സർഗകൈരളി സംഘടിപ്പിച്ചു. വാദ്യോപകരണങ്ങൾ പരിചയപ്പെടൽ, നാട്ടിപ്പാട്ട് അവതരണം, നാടൻപാട്ട്, കളരി വായ്ത്താരികളും മുറകളും പരിചയപ്പെടുത്തൽ, അവതരണം എന്നിവ നടന്നു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ.കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. ഡി.പി.ഒ രാജേഷ് കടന്നപ്പള്ളി, എരഞ്ഞോളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. സംഗീത, കതിരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.പി. റംസീന, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. രഞ്ജിത് കുമാർ, കതിരൂർ ജി.വി. എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പ്രകാശൻ കർത്ത, കെ. ഷീജിത്ത് എന്നിവർ സംസാരിച്ചു. സി. ജലചന്ദ്രൻ സ്വാഗതവും സി. അഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.