ക്രിക്കറ്റ്‌ നെറ്റ് ഉദ്ഘാടനം

മാഹി: ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ പന്തക്കൽ ഐ.കെ. കുമാരൻ ഗവ.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നിർമിച്ച ക്രിക്കറ്റ്‌ നെറ്റ് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉദ്ഘാടനം ചെയ്തു. പന്തക്കൽ ഗ്രൗണ്ടിൽ അത് ലറ്റിക് ട്രാക് നിർമിക്കുമെന്നും മാഹിയിലെ മൂന്ന് മൈതാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോങ് ജംപ് പിറ്റ് മുൻ സംസ്ഥാന താരം കെ.കെ. ഷിന്റോ ഉദ്ഘാടനം ചെയ്തു. മാഹി ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി ഫിറോസ് അധ്യക്ഷതവഹിച്ചു. സി. സജീന്ദ്രൻ, അലി അക്ബർ ഹാഷിം, പ്രസിഡൻറ് സുരേഷ് ബാബു, സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.വി. ചാന്ദിനി, റീജേഷ് രാജൻ എന്നിവർ സംസാരിച്ചു. caption: പന്തക്കൽ ഐ.കെ.കെ ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നിർമിച്ച ക്രിക്കറ്റ്‌ നെറ്റ് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ക്രിക്കറ്റ് ബാറ്റിങ് നടത്തി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.