box ഇരിട്ടി: നഗരത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസ് കെട്ടിടത്തിൽനിന്ന് പുകയും സൈറൺ മുഴക്കി ഓടിയെത്തിയ അഗ്നിരക്ഷാ വാഹനങ്ങളും ആംബുലൻസും ചാടിയിറങ്ങിയ അഗ്നിരക്ഷ സേനയെയും കണ്ട് ജനം അമ്പരന്നു. പല ഭാഗങ്ങളിൽനിന്ന് ഓടിയെത്തിയ ജനങ്ങളും കച്ചവടക്കാരും എന്താണ് നടക്കുന്നതെന്നറിയാതെ തടിച്ചുകൂടി. പലരും അഗ്നിശമനസേനാ ഓഫിസിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചു കാര്യമന്വേഷിച്ചു. പുക ഉയരുന്ന കെട്ടിടത്തിനു മുകളിൽനിന്ന് ചിലരെ അഗ്നിരക്ഷാ പ്രവർത്തകർ സ്‌ട്രെച്ചറിലും താങ്ങിയെടുത്തും ആംബുലൻസിലേക്ക് കയറ്റുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇരിട്ടി അഗ്നിരക്ഷാ സേന നടത്തിയ മോക്ക് ഡ്രില്ലായിരുന്നു ഇത് എന്നറിഞ്ഞപ്പോഴാണ് ജനങ്ങളുടെ ഭീതി ഒഴിവായത്. ബുധനാഴ്ച രാവിലെ 10ഓടെ ആയിരുന്നു മോക്ഡ്രില്‍ അരങ്ങേറിയത്. ഇരിട്ടി ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ. രാജീവന്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തി. ഇരുപതിലധികം സേനാംഗങ്ങളാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.