പയ്യന്നൂർ: തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകരായ വിദ്യാർഥിനികളെ അടക്കം ആക്രമിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ പ്രകടനവും യോഗവും നടന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എം. പ്രദീപ് കുമാർ,നഗരസഭ കൗൺസിലർ എ. രൂപേഷ്, പ്രശാന്ത് കോറോം, ആർ. വേണു, പി.വി. സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ പി.വി. ഉണ്ണികൃഷ്ണൻ, കെ.ടി. ഹരീഷ്, എൻ.വി. ശ്രീനിവാസൻ, മുട്ടിൽ സുധാകരൻ, നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ,ഗോകുൽ ഗോപി, എം.ഇ. ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. പി.കെ. രാഹുൽ ,സുനീഷ് തായത്തുവയൽ, ഭരത് ഡി. പൊതുവാൾ, നവനീത് ഷാജി ആരോമൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.