അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും

പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ പി.എ. റഹ്മാൻ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 18ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ ചെയർമാൻ പി.എ. റഹ്മാന്റെ നാമധേയത്തിലാണ് പുതിയ അക്കാദമിക് ബ്ലോക്ക്. മൂന്നുകോടി രൂപയാണ് ചെലവഴിച്ചത്. പ്രിൻസിപ്പൽ ഡോ.കെ.കെ. മുഹമ്മദ് കുട്ടി, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. എം.കെ. മധുസൂദനൻ, ചരിത്രവിഭാഗം തലവൻ ഡോ. ജോയി വർക്കി എന്നിവരാണ് ഈ വർഷം വിരമിക്കുന്നത്. ഖത്തറിലെ റിയാദ് മെഡിക്കൽ സെന്ററിലെ ജീവനക്കാരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ. അഹമ്മദ് ധിഷണ സ് കോളർഷിപ്പിന്റെ ഉദ്ഘാടനവും അന്ന് നടക്കും. അഞ്ചുലക്ഷം രൂപയാണ് ഈവർഷം അർഹരായ വിദ്യാർഥികൾക്ക് മാനേജ്മൻെറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുക. അക്കാദമിക് ബ്ലോക്ക്,​ സ്കോളർഷിപ് വിതരണ ഉദ്ഘാടനം മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. യാത്രയയപ്പ് സമ്മേളനം മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ഉദ്ഘാടനം ചെയ്യും. അടിയോട്ടിൽ അഹമ്മദ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പി.പി.എ ഹമീദ്, സൈനുൽ ആബിദ്, ഡോ. ടി. മജീഷ്, ടി. അബൂബക്കർ, സമീർ പറമ്പത്ത് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.