മാലിന്യമുക്ത പദ്ധതി: തലശ്ശേരിയിൽ എല്ലായിടത്തും ബോട്ടിൽ ബൂത്തുകൾ

തലശ്ശേരി: പൊതുഇടങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 32 ജങ്ഷനുകളിൽ സ്ഥാപിക്കാനുള്ള ബോട്ടിൽ ബൂത്തുകളുടെ നിർമാണം പൂർത്തിയായി. നഗരസഭയുടെ 2021-22 സാമ്പത്തിക വർഷത്തെ ആരോഗ്യവിഭാഗത്തിന്റെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബൂത്തുകൾ സ്ഥാപിക്കുന്നത്. 4,80,000 രൂപ അടങ്കൽ വരുന്ന പദ്ധതി പൂർത്തീകരണത്തോടെ ഓവുചാലുകളിലും തോടുകളിലും എത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ശാസ്ത്രീയ രീതിയിൽ ശേഖരിച്ച് റീസൈക്ലിങ്ങിനായി കൈമാറും. അടുത്ത ദിവസം നഗരത്തിലെ 32 ജങ്ഷനുകളിലും ബൂത്തുകൾ സ്ഥാപിക്കും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ ടി.സി. അബ്ദുൽ ഖിലാബ്, എൻ. രേഷ്മ, ഷബാന ഷാനവാസ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ സോമൻ, കൗൺസിലർ ടി.വി. റാഷിദ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബാബു നന്ദിയും പറഞ്ഞു. കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. പടം...... തലശ്ശേരിയിലെ വിവിധ കവലകളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.