യാത്രയയപ്പ് നൽകി

തലശ്ശേരി: തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് കണ്ണൂർ അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉപയോഗവും വിതരണവും വർധിച്ചുവരുന്ന ഈ കാലത്ത് അധ്യാപകർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കൗൺസിലർ പ്രീത പ്രദീപ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജർ സി. ഹാരിസ് ഹാജി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി. മഹറൂഫ്, എ.കെ. സക്കരിയ, ഹെഡ്മാസ്റ്റർ പി.കെ. റഫീഖ്, പ്രഫ. എ.പി. സുബൈർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. ഇബ്രാഹിം, വൈസ് പ്രിൻസിപ്പൽ ടി.എം. മുഹമ്മദ് സാജിദ്, കെ. മുസ്തഫ, നസീർ നെല്ലൂർ, എം.പി. മജീദ്, കെ.ടി.പി. ആയിഷ, ബഷീർ ചെറിയാണ്ടി, പി. അയമു, പി.പി. മുസ്തഫ, ടി.കെ. സുബൈർ, പി.എം. അഷ്റഫ്, ടി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ.വി. അഫ്സൽ, അധ്യാപികമാരായ ഇ.എം. ബീനാകുമാരി, എൻ. വിനീത, എ. രഞ്ജിനി, ഓഫിസ് ക്ലർക്ക് മുഹമ്മദ് ഫസൽ എന്നിവർ മറുപടി പറഞ്ഞു. പടം.....തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർക്കുള്ള യാത്രയയപ്പ് കണ്ണൂർ അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.