സർഗ ചിന്തകൾക്ക് ചിറകൊരുക്കി സർഗ കൈരളി ശിൽപശാല

പടം -സന്ദീപ്​ കണ്ണൂർ: സർഗ ചിന്തകൾക്ക് ചിറകൊരുക്കി കണ്ണൂർ നോർത്ത് ബി.ആർ.സി ശിക്ഷക് സദനിൽ സംഘടിപ്പിച്ച സർഗ കൈരളി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. പ്രാദേശിക കലയെയും കലാരൂപങ്ങളെയും വാദ്യോപകരണങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല. ജില്ലയിലെ 15 ബി.ആർ.സികളിലായി 40ഓളം കലാരൂപങ്ങൾ അവതരിപ്പിക്കും. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോതാമ്മൂരിയാട്ടം, പുള്ളുവൻപാട്ട്, കളരി, സോപാന സംഗീതം തുടങ്ങിയ കലകളിൽ വിദഗ്‌ധർ നേതൃത്വം നൽകുന്നു. ഓരോ ബി.ആർ.സിയിലും തിരഞ്ഞെടുക്കപ്പെട്ട നൂറിൽ കവിയാത്ത കുട്ടികളാണ് പങ്കെടുക്കുന്നത്. ഇ.സി. വിനോദ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി. പ്രദീപൻ, രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. കെ.സി. സുധീർ സ്വാഗതവും എം. ഉനൈസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.