സൗജന്യ മെഡിക്കൽ ക്യാമ്പ്

തലശ്ശേരി: ന്യൂ മാഹിയിലെ കെസാക് മൾട്ടി സ്പെഷാലിറ്റി റിഹാബിലിറ്റേഷൻ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു. പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഡെന്റൽ സർജൻ, തെറപ്പിസ്റ്റുകൾ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിൽ 19ന് രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ്. ക്യാമ്പ് ദിവസം രാവിലെ ടോക്കൺ എടുക്കുന്നവർക്കാണ് മുൻഗണന. തുടർ ചികിത്സക്കായി ആസ്റ്റർ മിംസ് പ്രിവിലേജ് കാർഡ് നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 8281002 041, 04902334136 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് കോഓഡിനേറ്റർ ഷജീഉറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുബൈ - മാഹി മുസ്‍ലിം വെൽഫെയർ അസോസിയേഷനാണ് സെന്റർ നടത്തുന്നത്. വാർത്തസമ്മേളനത്തിൽ സെലിൻ ഫുജ്ജാദ്, അതുൽദാസ്, ഡോ. ദിദിഷ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.