കണ്ണൂർ: പഴവർഗങ്ങളിൽനിന്നും മരച്ചീനിപോലുള്ള ഭക്ഷ്യ പദാർഥങ്ങളിൽനിന്നും മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർനീക്കം എന്ത് വിലകൊടുത്തും തടയാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച് ബിഷപ് ഡോ. ജോസഫ് പാംബ്ലാനി. മദ്യനിരോധന സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനദ്രോഹ മദ്യനയത്തിനും മദ്യവ്യാപനത്തിനുമെതിരായ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യം സർവത്ര വ്യാപിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ ചെയ്യുന്നത്. ജനങ്ങളോടൊപ്പം നിൽക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങൾ മദ്യവ്യാപനത്തിന് മൗനാനുവാദം നൽകുകയാണ്. ജില്ല പ്രസിഡന്റ് രാജൻ തീയറേത്ത് അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ്, ജില്ല സെക്രട്ടറി ദിനു മൊട്ടമ്മൽ, പി.കെ. പ്രേമരാജൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. മദ്യനിരോധന പ്രവർത്തകരായ ഐ. അരവിന്ദൻ, തോമസ് വരകുകാലായിൽ, പ്രഫ. എം.ജി. മേരി, ആഗ്നസ് ഇനാസ്, കവിയൂർ രാഘവൻ, സൗമി ഇസബൽ എന്നിവരെ ജോസഫ് പാംബ്ലാനി പൊന്നാട അണിയിച്ച് ആദരിച്ചു. പടം- prathishedha kootayma - മദ്യനിരോധന സമിതി പ്രതിഷേധ കൂട്ടായ്മ ബിഷപ് ഡോ. ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.