'മദ്യ വ്യാപനത്തിനെതിരെ ഒന്നിക്കണം'

പടം -mss -മുസ്​ലിം സർവിസ് സൊസൈറ്റി കണ്ണൂർ യൂനിറ്റ് താണയിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ഉദ്​ഘാടനം ചെയ്യുന്നു കണ്ണൂർ: മദ്യ വാപനവും അതുവഴിയുള്ള വിവാഹ ആഭാസങ്ങളും തടയാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് കണ്ണൂർ താണയിൽ നടന്ന സാമൂഹിക- രാഷ്ട്രീയ സംഘടന പ്രതിനിധി യോഗം ആഹ്വാനം ചെയ്തു. മുസ്​ലിം സർവിസ് സൊസൈറ്റി യൂനിറ്റ് താണയിൽ സംഘടിപ്പിച്ച 'വിവാഹ ആഭാസവും മദ്യ വ്യാപന ദുരന്തങ്ങളും' വിഷയത്തിൽ നടത്തിയ ടേബിൾ ടോക്ക് കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ഉദ്​ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ് വിഷയാവതരണം നടത്തി. വി. മുനീർ അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീജിത്ത്, സി.സി. സക്കീർ ഫാറൂഖി, ധനരാജ്, പനക്കാട്ട് അബ്ദുൽ ഖാദർ, എം. ശഫീഖ്, സി. മുഹമ്മദ് ഇംതിയാസ്, കെ. ജാസിർ, അസീസ് എന്നിവർ സംസാരിച്ചു. ഐ.എം. ഹാരിസ് സ്വാഗതവും അസീർ കല്ലിങ്കിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.