കണ്ണൂർ: മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ല ശുചിത്വ സമിതി യോഗം തീരുമാനിച്ചു. മാര്‍ച്ച് 23ന് ജില്ലതലത്തിലും 26ന് ബ്ലോക്ക് തലത്തിലും 30ന് പഞ്ചായത്ത് തലത്തിലും പരിശീലനം സംഘടിപ്പിക്കും. ജില്ല ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഓടകളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ വ്യാപാരി സമൂഹത്തില്‍ ബോധവത്കരണം നടത്തണമെന്ന് അവര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം പൊതുമരാമത്ത് വകുപ്പും ഒരു യജ്ഞമെന്ന നിലക്ക് ഓടകള്‍ വൃത്തിയാക്കണം. ഉറവിട സംസ്കരണം, മഴക്കാല പൂർവ ശുചീകരണം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. രോഗപ്രതിരോധം, പകര്‍ച്ചവ്യാധി പ്രതിരോധം, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, ഗവ. സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തിനുകീഴില്‍ ഉള്‍പ്പെടുത്തല്‍, ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കല്‍, ശുചിത്വ സ്ക്വാഡുകള്‍ കണ്ടെത്തുന്ന പറമ്പുകള്‍ വൃത്തിയാക്കല്‍ തുടങ്ങി നിരവധി നിർദേശങ്ങളാണ് യോഗത്തിലുണ്ടായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുക, വഴിയോര കച്ചവടക്കാര്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലതലത്തില്‍ ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. കച്ചവടക്കാരെയും കുട്ടികളെയും ബോധവത്കരിക്കാൻ കാമ്പയിന്‍ സംഘടിപ്പിക്കാനും തീരുമാനമായി. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, മേയര്‍ ടി.ഒ. മോഹനന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.എം. രാജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.