പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള

ഇരിട്ടി: നഗരസഭ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി ബദല്‍ ഉല്‍പന്നമേള പ്രദര്‍ശനവും വില്‍പനയും പഴയ ബസ് സ്റ്റാൻഡില്‍ നഗരസഭ ചെയര്‍പേഴ്‌സൻ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അഭിലാഷ് വിഷയാവതരണം നടത്തി. നഗര സൗന്ദര്യവത്കരണത്തിന് മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെ.ജെ. ജയപ്രശാന്തിനെ ചെയര്‍പേഴ്‌സൻ ആദരിച്ചു. കണ്ണൂര്‍ വാട്ടര്‍ സൊലൂഷനിലെ രതീഷ്, കെ.ജെ. ജയപ്രശാന്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ. സോയ, കെ. സുരേഷ്, വി.പി. അബ്ദുൽ റഷീദ്, മുരളീധരന്‍, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. കുഞ്ഞിരാമൻ, റജി തോമസ്, ബാബുരാജ് ചാവ​ശ്ശേരി, ജാഫര്‍, പി.പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.