എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം

കണ്ണൂർ: എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ജില്ല എയ്ഡഡ് സ്കൂൾ മാ​നേജേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. അധ്യാപക നിയമനത്തിലെ കോടതി സ്റ്റേ സർക്കാർ ഇടപെട്ട് മാറ്റണമെന്നും ജില്ല യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് മമ്പറം പി. മാധവൻ അധ്യക്ഷത വഹിച്ചു. എം.കെ. സുകുമാരൻ നമ്പ്യാർ, കെ.പി. ജയപാലൻ, എ. ലക്ഷ്മണൻ, പി. ഭരതൻ, കെ.കെ. ഉദയഭാനു, ടി.എ. മുഹമ്മദ് മാട്ടൂൽ, കെ.എം. രാമചന്ദ്രൻ നമ്പ്യാർ, എം.പി. രമേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.