മൊബൈൽ ടവറിനുനേരെ അക്രമം

പാനൂർ: കൊളവല്ലൂരിൽ . തൃപ്രങ്ങോട്ടൂരിലെ ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ടവർ നിർമാണ കമ്പനിയായ എസ് ഫോർ സ്ക്വയർ ടെക്നോളജീസ് സ്ഥാപനത്തിന്റെ സൈറ്റ് എൻജിനീയർ അവിനാഷ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. ടവറിലെ നിരവധി സാധനങ്ങളാണ് അക്രമികൾ തകർത്തത്. സംഭവത്തിനുപിന്നിൽ ആരാണെന്ന് വ്യക്തമല്ല. കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.