കായിക പരിശീലന ബോധവത്കരണം

തലശ്ശേരി: കായിക പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്​കരണവും പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും ബി.ഇ.എം.പി ഹയർസെക്കൻഡറി സ്കൂളിൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. രാജഗോപാൽ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ ഡോ.കെ. മായ മുഖ്യാതിഥിയായി. സി.എൻ. മുരളി വിദ്യാർഥികൾക്ക് കരാട്ടേ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.പി. ഹബീബ്, പ്രസീന തയ്യിൽ, അനിത ജോയ്സി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.