വില്ലേജ് ഓഫിസ് ധർണ

ശ്രീകണ്ഠപുരം: ബി.കെ.എം.യു ഇരിക്കൂർ മണ്ഡലം കമ്മിറ്റി പയ്യാവൂർ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, അതിവർഷാനുകൂല്യം ഒരു ലക്ഷം രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണികൃഷ്ണൻ, സി. രവീന്ദ്രൻ, കെ. കരുണാകരൻ, കെ.കെ. ബാലകൃഷ്ണൻ, എ.കെ. രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.