ശ്രീകണ്ഠപുരം നഗരം കാമറക്കണ്ണിലാക്കണം

ശ്രീകണ്ഠപുരം: നഗരവും പരിസരങ്ങളും കാമറക്കണ്ണിലാക്കണമെന്നാവശ്യപ്പെട്ട് എള്ളരിഞ്ഞി കൾച്ചറൽ സെന്റർ പ്രവർത്തകർ കെ.വി. പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലോമിനക്ക് നിവേദനം നൽകി. ശ്രീകണ്ഠപുരം നഗരം, പയ്യാവൂർ റോഡ്, ചെമ്പന്തൊട്ടി റോഡ്, ഇരിക്കൂർ റോഡ് ഭാഗങ്ങളിലും നഗരസഭയിലെ വിവിധ ചെറു ടൗണുകളിലും ഉൾപ്പെടെ സി.സി.ടി.വി സ്ഥാപിച്ചാൽ നഗരം സുരക്ഷിതമാവും. പയ്യാവൂർ റോഡിൽ അമ്മകോട്ടം നീരൊലിപ്പിനു സമീപം ഉൾപ്പെടെ വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. കാമറകൾ സ്ഥാപിക്കുന്നതോടെ രാത്രികാലങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാനാവുമെന്നും നിവേദനത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.