മുഴപ്പിലങ്ങാട്​ ബീച്ചിൽ സാഹസിക ടൂറിസം

കണ്ണൂർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, അഡ്രിനോ ടൂറിസം ക്ലബ്​ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച്​ 12 മുതൽ 20 വരെയാണ്​ പരിപാടി. പാരാസൈലിങ്​, സീ ഷോർ ട്രക്കിങ്​, ഐലൻഡ്​​ വിസിറ്റിങ്​ തുടങ്ങിയ സാഹസിക വിനോദങ്ങൾ പൊതുജനങ്ങൾക്കായി നടത്തും. 14ന്​ മുകളിലുള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം. 1000 രൂപയാണ്​ പ്രവേശന ഫീസ്​. ശനിയാഴ്ച വൈകീട്ട്​ മൂന്നിന് മുഴപ്പിലങ്ങാട്​ ബീച്ചിൽ കണ്ണൂർ അസി. കലക്ടർ മുഹമ്മദ്​ ഷെഫീഖ്​ ഉദ്​ഘാടനം ചെയ്യും. വാർത്തസ​മ്മേളന​ത്തിൽ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ്​ കുമാർ, മൊയ്​സ്​ സഫർ, ടി. ജിതിൻരാജ്​, കെ.വി. അനൂപ്​ കുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.