കണ്ണൂർ: സർവകലാശാലകൾ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേകം പെൻഷൻഫണ്ട് രൂപവത്കരിക്കണമെന്ന ഉത്തരവിനെതിരെ ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂനിവേഴ്സിറ്റിയിലെ സ്റ്റാഫ് ഓർഗനൈസേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ഫെഡറേഷൻ ട്രഷറർ ജയൻ ചാലിൽ, സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്‍റ് ഇ.കെ. ഹരിദാസൻ, ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ.കെ. ഗംഗാധരൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്‍റ് ബാബു ചാത്തോത്ത്, സി.കെ. പ്രദീപ്, കെ. സഹദേവൻ, സിറാജ്, പ്രഭാത് കുമാർ, ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.