സർവിസ് റോഡ് ടാറിങ് പ്രവൃത്തി

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണം ആരംഭിക്കുന്നിടത്തെ ഒറ്റവരി സർവിസ് റോഡ് കാരണം നിരന്തരമായുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. സ്ഥലമെടുപ്പിലെ സാങ്കേതിക തടസ്സവും കാലവർഷം തടസ്സമായതിനാൽ ഓവുചാൽ നിർമാണം മന്ദഗതിയിലായതും സർവിസ് റോഡ് പൂർത്തീകരിക്കാൻ കാലതാമസമെടുക്കുകയായിരുന്നു. അവസാന ഘട്ടത്തിലെ ടാറിങ് പ്രവൃത്തിയാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.