ഉച്ചഭക്ഷണം നൽകിത്തുടങ്ങി

പയ്യന്നൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് പബ്ലിക്ക് സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിനാൽ സ്ഥാപനത്തിന്റെ കീഴിലുള്ള സ്കൂളിനെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ മുഖ്യാതിഥിയായി. വി.എ. കോമളവല്ലി, എ.ഇ.ഒ സൂപ്രണ്ട് ഗീതാമണി, സുഗുണ, ഡക്ലസ് മാർക്കോസ് എന്നിവർ സംസാരിച്ചു. സന്തോഷ് നന്ദി പറഞ്ഞു. പി-വൈ.ആർ പബ്ലിക് സ്കൂൾ പടം) പരിയാരം പബ്ലിക്ക് സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.