'തിരിച്ചറിവിന്റെ അഭാവം സമൂഹത്തെ വഴിതെറ്റിക്കുന്നു'

തലശ്ശേരി: അറിവും അനുഭവങ്ങളും ധാരാളമുണ്ടായിട്ടും തിരിച്ചറിവ് നേടാത്തതാണ് സമൂഹത്തിലെ ധർമച്യുതിക്ക് കാരണമെന്ന് കെ.എൻ.എം മർകസുദ്ദഅവാ സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട്. 'പ്രമാണ ബോധ്യത്തോടെ ധാർമിക ബോധനം' പ്രമേയത്തിൽ കെ.എൻ.എം മർകസുദ്ദഅവ അനൗപചാരിക വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്കൂൾ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസിന്റെ പുന്നോൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു. ഡോ.പി.എം. മുസ്തഫ കൊച്ചിൻ, ഖൈറുന്നിസ ഫാറൂഖിയ, ടി.കെ.സി. അഹ്മദ്, ജസിൻ നജീബ്, ശബീർ ധർമടം, പി.സി. റബീസ്, ഡോ. സനം മെഹ്റിൻ, സുമയ്യ പുന്നോൽ, ആയിഷ മനോളി എന്നിവർ സംസാരിച്ചു. പടം....സ്കൂൾ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്റർ കെ.എൻ.എം മർകസുദ്ദഅവാ സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.