തളിപ്പറമ്പ്: മലബാറിലെ പ്രസിദ്ധമായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാമ-കൃഷ്ണ ലീലകളുടെ 14 ദിനരാത്രങ്ങളാണ് ഇനി തളിപ്പറമ്പിന് സമ്മാനിക്കുക. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിൽ തന്ത്രി കാമ്പ്രത്തില്ലത്ത് സുധീഷ് നമ്പൂതിരിയാണ് കൊടിയേറ്റ് നിർവഹിച്ചത്. തിങ്കളാഴ്ച പുലർച്ച ഒന്നോടെ മഴൂര്‍ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍നിന്ന് ബലരാമന്റെ തിടമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് എത്തി. തുടർന്ന് രണ്ടോടെ പൂക്കോത്ത് നടയില്‍ രാമകൃഷ്ണന്‍മാരുടെ ബാലലീലകളായി തിടമ്പുനൃത്തം അരങ്ങേറി. 20ന് വൈകീട്ട് കൂടിപ്പിരിയൽ ചടങ്ങോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.