പ്രതിഷേധ ധര്‍ണ

ഇരിട്ടി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂർ മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ നടത്തി. 2021 മുതലുള്ള ക്ഷാമാശ്വാസം നല്‍കുക, പെന്‍ഷൻ കുടിശ്ശിക വിതരണം ചെയ്യുക, മെഡിസിപ് നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന സെക്രട്ടറി പി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. കുഞ്ഞനന്തന്‍ പടിയൂര്‍, ഇബ്രാഹീംകുട്ടി, ടി.വി. മാത്യു, ജോസ് സൈമണ്‍, ജോസ് പാരിക്കാപ്പള്ളി, മാത്യു കുര്യന്‍, ടി.വി. ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.