തളിപ്പറമ്പ്: കുറുമാത്തൂരിൽ ബേക്കറി കത്തിനശിച്ച് മൂന്നുലക്ഷം രൂപയുടെ നഷ്ടം. നാട്ടുകാരും അഗ്നിശമനസേനയും ഇടപെട്ടതിനാൽ വൻ തീപിടിത്തം ഒഴിവായി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലെ പി.ആർ.എഫ് ബേക്കറിയാണ് വ്യാഴാഴ്ച രാത്രി 11ഓടെ കത്തിനശിച്ചത്. തീ പടരുന്നതുകണ്ട നാട്ടുകാരാണ് കട ഉടമസ്ഥനായ ടി.പി. ഫിറോസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. തളിപ്പറമ്പിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി.വി. അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആകാനിടയില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ കടയുടെ സീലിങ്ങും ഉപകരണങ്ങളും ബേക്കറി ഉൽപന്നങ്ങളും കത്തിനശിച്ചു. കടയുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.