എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: 70 മി.ഗ്രാം എം.ഡി.എം.എയുമായി പൊക്കുണ്ട് സ്വദേശിയായ യുവാവിനെ അറസ്റ്റുചെയ്തു. മൂലക്കീൽ വളപ്പിൽ വീട്ടിൽ അഷ്റഫിനെയാണ് (27) അറസ്റ്റുചെയ്തത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.പി. മധുസൂദനനാണ് കുറുമാത്തൂരിൽനിന്ന് ഇയാളെ പിടികൂടിയത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ യേശുദാസൻ, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പി. ജിഷ, എക്സൈസ് ഡ്രൈവർ സി.വി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.