യുദ്ധവിരുദ്ധ പരിപാടി നടത്തി

തലശ്ശേരി: യുദ്ധത്തിനെതിരെ നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ റാലി, യുദ്ധവിരുദ്ധ കൈ​യൊപ്പ്, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. പി.ടി.എ പ്രസിഡന്‍റ് എ.ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. റമീസ് പാറാൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ അബ്ദുൽ അഫ്സൽ, മാനേജർ സി. ഹാരിസ് ഹാജി, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എ.കെ. സക്കരിയ, എം.പി. മജീദ്, കെ.പി. അഷറഫ്, വി.കെ. ബദരിയ, പി.പി. ഹാദിയ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ യുദ്ധവിരുദ്ധ കൈയൊപ്പ് ചാർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.