എം.എം. പ്രദീപ് സ്മാരക ക്രിക്കറ്റ്: മട്ടന്നൂർ സ്കൂൾ ചാമ്പ്യന്മാർ

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്കായുള്ള ജില്ല സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ മട്ടന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. 48 റൺസിന് തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മട്ടന്നൂർ സ്കൂൾ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. മറുപടിയായി മുബാറക് സ്കൂൾ 14 ഓവറിൽ 65 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മട്ടന്നൂർ സ്കൂൾ താരം പി. അതുലിനെ മാൻ ഓഫ് ദി ഫൈനലായി തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബൗളറായും മട്ടന്നൂർ സ്കൂൾ താരം പി.വി. മുഹമ്മദ് റസലിനെയും (ഒമ്പത് വിക്കറ്റ്, 24 റൺസ്) മികച്ച ബാറ്റ്സ്മാനായി മട്ടന്നൂർ സ്കൂൾ താരം ധീരജ് രമേഷിനെയും (70 റൺസ്) തിരഞ്ഞെടുത്തു. രാവിലെ നടന്ന ലീഗ് റൗണ്ട് മത്സരത്തിൽ മട്ടന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10 റൺസിന് മമ്പറം ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മട്ടന്നൂർ സ്കൂൾ 16.5 ഓവറിൽ 74 റൺസിന് ഓൾഔട്ടായി. മറുപടിയായി മമ്പറം സ്കൂൾ 13 ഓവറിൽ 64 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തി മട്ടന്നൂർ സ്കൂൾ താരം പി.വി. മുഹമ്മദ് റസൽ മാൻ ഓഫ് ദ മാച്ചായി. സമ്മാനദാന ചടങ്ങിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. സുരേഷ് ബാബു, വി.പി. അനസ്, മഹറൂഫ് ആലഞ്ചേരി, എ.കെ. സക്കരിയ, രഞ്ജി ട്രോഫി താരം സി.ഒ.ടി. അഹമ്മദ് ഫർസീൻ എന്നിവർ പങ്കെടുത്തു. -------------------------------- പടം......എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്കായുള്ള ജില്ല സ്കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ചാമ്പ്യന്മാരായ മട്ടന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.