കണ്ണൂർ: 2021 -22 വർഷത്തെ ജില്ല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് ഞായറാഴ്ച കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ സീനിയർ മാസ്റ്റേഴ്സ്/ഭിന്നശേഷി, വനിത, പുരുഷ വിഭാഗം സ്പോർട്സ് ഫിസിക് വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലെ അമ്പതോളം ജിമ്മുകളിൽ നിന്നും മുന്നൂറിൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഞായറാഴ്ച ഉച്ചക്ക് ഇതേ വേദിയിൽ മിസ്റ്റർ കേരള മത്സരവും നടക്കും. സബ് ജൂനിയർ, ജൂനിയർ, ലാസ്റ്റേഴ്സ്, ഭിന്നശേഷി വിഭാഗങ്ങളിലാണ് മത്സരം. വാർത്തസമ്മേളനത്തിൽ ജില്ല അസോസിയേഷൻ അഡ്ഹോക് കമ്മിറ്റി ചെയർമാൻ എ. ജയരാജൻ, ജനറൽ കൺവീനർ തജ്‍വീർ, കൺവീനർമാരായ ടി. നൗഷൽ, സി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.