പാപ്പിനിശ്ശേരി: അരിയിൽ അബ്ദുൽ ഷൂക്കൂർ സ്മാരക വിന്നേഴ്സ്, മൻസൂർ സ്മാരക റണ്ണേഴ്സ് ട്രോഫിക്കായി പാപ്പിനിശ്ശേരി പഞ്ചായത്ത് എം.എസ്.എഫ് നടത്തിയ പ്രീമിയർ ലീഗ് ഫുട്ബാൾ സീസൺ മത്സരം സമാപിച്ചു. ഒന്നിനെതിരെ നാലുഗോളുകൾക്ക് ഗ്രീൻ സിറ്റി ഇല്ലിപ്പുറത്തെ പരാജയപ്പെടുത്തി സീതി വോയ്സ് ഹാജി റോഡ് ജേതാക്കളായി. 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ട്രോഫികൾ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി ജനറൽ സെക്രട്ടറി സി. ബഷീറും പ്രൈസ് മണി അബൂദബി പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി എം.വി. സമീറും വിതരണം ചെയ്തു. കെ.പി. റഷീദ്, ഒ.കെ. മൊയ്‌തീൻ, കെ.പി. ജലീൽ, കെ.പി. ഷഫീക്ക്, സി.പി. റഷീദ്, അഡ്വ. ഫൗസ്, എം.പി. അഷ്‌കർ, നസീർ ചാലിൽ, ഹനീഫ, മുസ്തഫ, സി.പി. സമദ് ഫൈസൽ, കെ.ഒ.കെ. ഹാഷിം, നൗഫൽ, വി.കെ. ആദിൽ, എം. അസ്ഹർ, അർഷാദ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.