ഏകദിന ക്യാമ്പും സ്വീകരണവും

ഇരിക്കൂർ: ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ കെ.പി. സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്​ സി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബേബി തോലാനി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ, എ.എം. വിജയൻ, മുഹ്സിൻ കാതിയോട്, കെ.ആർ. അബ്ദുൽ ഖാദർ, കെ.ടി. ഷക്കീം ഹാജി, സി. നിഖിൽ, കെ. സലാം ഹാജി, പി. മുനീറുദ്ദീൻ, കെ.വി. റഫീഖ്, കെ.വി. മുനീർ, കെ.കെ. ഷഫീഖ്, എം.പി. ഹാരിസ്, എൻ.കെ. സന്ധ്യ, പി. കോമള, എം.പി. ഷബ്നം, ജുനൈദ, കെ.കെ. ഹംസ എന്നിവർ സംസാരിച്ചു. സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ച മുൻ പഞ്ചായത്ത് മെംബർമാരായിരുന്ന എം.വി. ജനാർദനൻ, പി.പി. നസീമ, എസ്.എഫ്.ഐ നേതാവ് എൻ. ഷുക്കൂർ എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. സാജുവും ബേബി തോലാനിയും സ്വീകരിച്ചു. ----------- ചിത്രം: ഏകദിന ക്യാമ്പ് ഇരിക്കൂറിൽ കെ.പി. സാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.