പെരളശ്ശേരിയിൽ കുട്ടികളുടെ ഹരിത പൊലീസ്

കണ്ണൂർ: ഹരിത പെരുമാറ്റചട്ട പരിപാലനത്തിനായി പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത പൊലീസ് (സ്റ്റുഡന്‍റ്​ ഗ്രീൻ പൊലീസ് -എസ്.ജി.പി) വരുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എ.വി. ഷീബ പദ്ധതി രൂപരേഖ കലക്ടർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് സേനയുടെ ഭാഗമാക്കുക. ജനറൽ ക്യാപ്റ്റൻ, വാർഡ് തല ഗ്രീൻ ഓഫിസർമാർ, ഗ്രീൻ കാഡറ്റുമാർ എന്നിങ്ങനെയാണ് റാങ്കുകൾ നിശ്ചയിച്ചിട്ടുള്ളത്. പഞ്ചായത്തിലെ കുട്ടികളും വിദ്യാർഥികളും ഹരിത പൊലീസിന്റെ ഭാഗമാവും. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ താൽപര്യമുള്ള മറ്റു പഞ്ചായത്തുകളിലെ വിദ്യാർഥികൾക്കും ഹരിത പൊലീസിന്റെ ഭാഗമാകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.