പാതയോരത്തെ മാലിന്യം തള്ളൽ ദുരിതമായികൂത്തുപറമ്പ്: പഴയ എസ്.ബി.ഐക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് ദുരിതമാകുന്നു. തലശ്ശേരി റോഡിൽ പഴയ വീട് പൊളിക്കുന്നതിന് സമീപമാണ് വൻതോതിൽ മാലിന്യം തള്ളിയിട്ടുള്ളത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും ഉൾപ്പെടെ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് മാലിന്യം തള്ളിയിട്ടുള്ളത്. വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം രാത്രികാലങ്ങളിലാണ് ഇവിടെ തള്ളുന്നത്. പഴയ പോസ്റ്ററുകൾ, ബാനറുകൾ, പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ളവയാണ് തള്ളിയിട്ടുള്ളത്. സ്വകാര്യ സ്ഥലത്തെ മാലിന്യമായതിനാൽ നഗരസഭയിൽനിന്ന് മാലിന്യം ശേഖരിക്കുന്നവരും മുഖം തിരിക്കുകയാണ്. ദുർഗന്ധം കാരണം കാൽനടപോലും അസാധ്യമായതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.