പഴയങ്ങാടി: പേരുകുളം -പുഞ്ചവയൽ റോഡ് റീ ടാറിങ് പൂർത്തിയായി.10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. റീ ടാറിങ് നടത്തി നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പ്രേമ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ. രതി, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.പി. മുഹമ്മദ് റഫീഖ്, കെ. പ്രീത, രേഷ്മ പരാഗൺ, എം. ഗണേശൻ, ടി.വി. ലക്ഷ്മണൻ, ടി.കെ. ദിവാകരൻ, ടി.വി. രഞ്ജിത്ത്, രാജേഷ് പാലങ്ങാട്, ശശിധരൻ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ജോർജ് തോമസ് സ്വാഗതവും അസി. പ്ലാൻ കോഓഡിനേറ്റർ കെ.എം. ഷീന നന്ദിയും പറഞ്ഞു. ----------------- photo റീടാറിങ് നടത്തി നവീകരിച്ച പേരുകുളം -പുഞ്ചവയൽ റോഡ് ഉദ്ഘാടനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ഷാജിർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.