ഇരിപ്പിടങ്ങൾ കൈയടക്കി സാമൂഹിക വിരുദ്ധർ തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പാസഞ്ചർ ലോബിയിൽ യാത്രക്കാർക്കായി ഒരുക്കിയ ഇരിപ്പിടം സാമൂഹിക വിരുദ്ധർ കൈയടക്കുന്നതായി ആക്ഷേപം. തിരക്കുള്ള സമയങ്ങളിൽ മദ്യപാനികളടക്കം ഇവിടെ അടക്കിവാഴുകയാണ്. ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരാകട്ടെ ഇതെല്ലാം കണ്ട് കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു. ബസ് യാത്രക്കാർക്കായി വ്യാപാരികൾ മുൻകൈയെടുത്താണ് പാസഞ്ചർ ലോബിയിൽ പുതിയ ഇരിപ്പിടം സജ്ജമാക്കിയത്. എന്നാൽ, തെരുവിൽ അലയുന്നവരും മദ്യപാനികളുമാണ് ഇരിപ്പിടം ഭൂരിഭാഗവും കൈയടക്കിയിരുന്നത്. തിരക്കുള്ള സമയങ്ങളിൽ ബസിൽ യാത്ര ചെയ്യാനെത്തുന്നവർക്ക് വിശ്രമിക്കാൻ ഇവിടെ കസേരയുണ്ടാവില്ല. ഭൂരിഭാഗവും മദ്യപാനികളും നഗരത്തിലെ യാചകരുമടക്കം കൈയടക്കിയിട്ടുണ്ടാവും. വൈകുന്നേരങ്ങളിൽ വനിത പൊലീസുകാരാണ് ബസ് സ്റ്റാൻഡിൽ പലപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക. അവരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന മട്ടിൽ മാറി നിൽക്കുകയാണ്. പാസഞ്ചർ ലോബിയിൽ ദിവസവും മാലിന്യം നിറയുന്നതും യാത്രക്കാർക്ക് ദുരിതമാണ്. ----------------------------------- പടം..... തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പാസഞ്ചർ ലോബിയിലെ ഇരിപ്പിടത്തിനരികെ മദ്യപിച്ചെത്തിയയാൾ സുഖനിദ്രയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.