ആരുടെ പൈപ്പ്​​? ഒരുമാസമായി വെള്ളം ഓവുചാലിലേക്ക്..​

വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് തങ്ങളുടേതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന്​ ജല അതോറിറ്റി പഴയങ്ങാടി: ഒരു മാസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുമ്പോഴും അധികൃതർക്ക് നിസ്സംഗത. പഴയങ്ങാടി പാലത്തിനടുത്ത് റോഡിലെ പടവുകൾ അവസാനിക്കുന്ന ഇറക്കത്തിലാണ് ഒരുമാസമായി വെള്ളം പുറത്തേക്കൊഴുകുന്നത്. ഓവുചാലിലൂടെ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോവുന്നതിനാലാണ് ഇവിടെ വെള്ളക്കെട്ടുകൾ രൂപപ്പെടാത്തതെങ്കിലും ആയിരക്കണക്കിന്​ ലിറ്റർ വെള്ളമാണ് പാഴാവുന്നത്. ജല അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് അതോറിറ്റിയുടെതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് വിശദീകരണം. മണ്ണിനടിയിലെ ഏത് പൈപ്പിൽ നിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നതെന്ന് കണ്ടെത്താൻ തയാറാവാതെ അധികൃതർ നിസ്സംഗത തുടരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ------------------------ ചിത്ര വിശദീകരണം: പഴയങ്ങാടി പാലത്തിനു സമീപം പൈപ്പ്​ പൊട്ടി കുടിവെള്ളം ഓവുചാലിലേക്ക് ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.